
കൊല്ലം: ഓണക്കിറ്റ് തുണി സഞ്ചിയിൽ നൽകുമെന്ന സർക്കാർ പ്രഖ്യാപനം കുടുംബശ്രീ സംരംഭകർക്ക് പ്രതീക്ഷയാകുന്നു. കഴിഞ്ഞ വർഷം ഓണക്കിറ്റിനുള്ള തുണി സഞ്ചികൾ തയ്യാറാക്കി നൽകിയത് ജില്ലയിലെ കുടുംബശ്രീ സംരംഭകകാണ്.
ജില്ലയിലെ രണ്ട് അപ്പാരൽ പാർക്കുകൾക്ക് പുറമേ അൻപതോളം കുടുംബശ്രീ സംരംഭങ്ങൾക്ക് കൊവിഡ് കാലത്ത് പിടിച്ചുനിൽക്കാൻ കഴിഞ്ഞത് തുണി സഞ്ചി നിർമ്മാണത്തിലൂടെയായിരുന്നു. വ്യക്തികളായും ഗ്രൂപ്പുകളായും നടത്തിയ സംരംഭങ്ങളിലൂടെ 1,68,804 തുണി സഞ്ചികളാണ് കഴിഞ്ഞ വർഷം സപ്ളൈക്കോയ്ക്ക് നൽകിയത്. ഇതിലൂടെ 25 ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിച്ചു.
പുനലൂർ, നെടുമ്പന എന്നിവടങ്ങളിലായി രണ്ട് അപ്പാരൽ
പാർക്കുകളിലൂടെ 85,000 സഞ്ചികൾ നൽകിയിരുന്നു. ഈ രണ്ട് അപ്പാരൽ പാർക്കുകളിലായി ഏതാണ്ട് നൂറോളം സ്ത്രീകളുണ്ട്. ഇക്കൊല്ലം പൂയപ്പള്ളിയിൽ പുതിയ പാർക്ക് കൂടി വന്നതോടെ ജില്ലയിൽ അപ്പാരൽ പാർക്കുകളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ഓണത്തിന് നൽകിയ തുണി സഞ്ചികൾ - 253804
ലഭിച്ച വരുമാനം - ₹ 3640000
യൂണിറ്റ്, തുണി സഞ്ചി, വരുമാനം
പുനലൂർ പ്രിമേറോ - 55000, 723250
നെടുമ്പന - 30000, 381750
ഈ വർഷം മൂന്നുലക്ഷം തുണി സഞ്ചികളാണ് ലക്ഷ്യമിടുന്നത്. അപ്പാരൽ പാർക്ക് വഴിയും 50 ഓളം യൂണിറ്റുകൾ വഴിയും ഇത് ലഭ്യമാക്കും.
എം.ആർ.ജയഗീത
കുടുംബശ്രീ ജില്ലാ കൊ ഓർഡിനേറ്റർ