കടയ്ക്കൽ: എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ കുടുംബ യൂണിറ്റുകൾക്ക് (മൈക്രോ സംഘം) വായ്പാ വിതരണം നടത്തി. വളവുപച്ച ശാഖയിലെ ഗുരുദേവ് സ്വയം സഹായ സംഘത്തിനും ചക്കമല ശാഖയിലെ ഗുരുദേവാ സ്വയം സഹായ സംഘത്തിനുമാണ് 5 ലക്ഷം രൂപ വീതം വിതരണം ചെയ്തത്. കൊട്ടാരക്കര യൂണിയൻ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൽ നിന്നാണ് വായ്പ അനുവദിച്ചത്. കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ് അദ്ധ്യക്ഷനായി. യോഗത്തിൽ സഹകരണസംഘം വൈസ് പ്രസിഡന്റ്‌ പി.കെ.സോമരാജൻ, സെക്രട്ടറി ജി. ആത്മജ, പാങ്ങലുകാട് ശശി, എം.കെ. വിജയമ്മ എന്നിവർ സംസാരിച്ചു.