കൊല്ലം: കേന്ദ്ര സർക്കാർ തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് സായുധസേന വിഭാഗങ്ങളിൽ തൊഴിലവസരങ്ങൾക്കായുള്ള പ്രീ - ട്രെയിനിംഗ് ഫൗണ്ടേഷൻ കോഴ്സിലേക്ക് (പി.ടി.സി) ബി.പി.എൽ, ന്യൂനപക്ഷം, പട്ടിക ജാതി/വർഗ വിഭാഗങ്ങളിൽ നിന്ന് യുവതി - യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പോടെ സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. വിലാസം: റാഫോഴ്സ് ഇന്ത്യ ട്രെയിനിംഗ് അക്കാഡമി, തിരുമുല്ലവാരം, കൊല്ലം. ഫോൺ: 9048088100, 9048181100.