madhusudhananpilla-48

ചവറ: വേട്ടുതറ ജോയിന്റ് ജംഗ്ഷനിൽ കുഴഞ്ഞുവീണ മദ്ധ്യവയസ്കൻ മരിച്ചു. ചവറ മുകുന്ദപുരം കുണ്ടത്തേഴത്ത് വീട്ടിൽ മധുസൂദനൻപിള്ളയാണ് (48) മരിച്ചത്.

26ന് വൈകിട്ട് നാലോടെയാണ് മധുസൂദനൻ പിള്ള കുഴഞ്ഞുവീണത്. നാട്ടുകാർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ശക്തികുളങ്ങര ഹാർബറിലെ അനുബന്ധ തൊഴിലാളിയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചവറ പട്ടത്താനത്തെ സഹോദരിയുടെ വസതിയിൽ സംസ്കരിച്ചു. പരേതനായ മാധവൻപിള്ളയുടെയും ചിന്നമ്മ അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ഷീലാകുമാരി, ഗീതാകുമാരി, ബിന്ദുലേഖ എന്നിവർ സഹോദരങ്ങളാണ്.