കരുനാഗപ്പള്ളി: പള്ളിക്കലാറിന്റെ തീരസംരക്ഷണം ലക്ഷ്യമിട്ട് പതിനായിരത്തോളം കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി . ലോക കണ്ടൽ ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയും ഹരിതകേരളം മിഷനും വനം വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കന്നേറ്റി ബോട്ട് ടെർമിനലിന് സമീപം നവകേരളം കർമ്മ പദ്ധതി സ്റ്റേറ്റ് കോ-ഒാഡിനേറ്റർ ഡോ. ടി .എൻ. സീമ കണ്ടൽ തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. നഗരസഭ സെക്രട്ടറി എ.ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി.ജി. അനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഐസക്ക്, നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഡോ.പി.മീന, എം.ശോഭന, ഇന്ദുലേഖ, എൽ. ശ്രീലത, പടിപ്പുര ലത്തീഫ് ,സൂപ്രണ്ട് ജി.വിനോദ്, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, വി.കെ. അജീഷ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

അന്താരാഷ്ട്ര കണ്ടൽ, ദിനാചാരണത്തോടനുബന്ധിച്ച് വനം വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കണ്ടൽ ദിനാചാരണ പരിപാടി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ശബരീനാഥ് അദ്ധ്യക്ഷനായി. പള്ളിക്കലാറിന്റെ തീരത്ത് 500 കണ്ടൽ തൈകൾ കൗൺസിൽ പ്രവർത്തകർ നട്ടു. .വനമിത്ര പുരസ്‌കാര ജേതാവ് ജി.മഞ്ചുകുട്ടൻ മുഖ്യാതിഥിയായി. വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അനിൽകുമാർ,കൗൺസിൽ സംസ്ഥാന സമിതി അംഗം അനിൽകിഴക്കടത്ത് ഭാരവാഹികളായ മുഹമ്മദ്‌ സലിംഖാൻ, അനു നാരായണൻ, അനന്ദു പതാരം, അലൻ എസ് പൂമുറ്റം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.