എഴുകോൺ : കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സമ്മേളനത്തിന് വിദ്യാർത്ഥികളെ നിർബന്ധിച്ച് കൊണ്ടു പോകാൻ ശ്രമിച്ചെന്നാരോപിച്ച് എ.ബി.വി.പി - യുവമോർച്ചാ പ്രവർത്തകർ വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.
എ.ബി.വി.പി ജില്ലാ സെക്രട്ടറി അരുൺ പനയം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഗീതാമണി, സുനില കുമാരി, ഉഷ, നേതാക്കളായ അജിത്, രാഹുൽ, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. പുറത്തു നിന്നുള്ളവർ സ്കൂളിനുള്ളിൽ കയറി വിദ്യാർത്ഥികളെ കൂട്ടത്തോടെ കൊണ്ടു പോകാൻ ശ്രമിച്ചതായി സമരക്കാർ ആരോപിച്ചു. ബി.ജെ.പി.യുടെ ഗ്രാമപ്പഞ്ചായത്തംഗം വിവരമറിയിച്ചതിനെ തുടർന്ന് എഴുകോൺ പൊലീസും സ്കൂൾ അധികൃതരും ഇടപെട്ടാണ് കുട്ടികളെ കൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞത്.