കൊല്ലം : കൊട്ടിയത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി തിരികെ വരുന്നതിനിടെ അമ്പലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊട്ടിയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ ശ്രീകലയുടെ നാലാം ചരമ വാർഷികം കേരളാപൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കൊല്ലം എ.ആർ ക്യാമ്പിൽ തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തിൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പുഷ്പചക്രം അർപ്പിച്ചു. അഡിഷണൽ ഡെപ്യുട്ടി കമ്മിഷണർ സോണി ഉമ്മൻ കോശി, സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സക്കറിയാ മാത്യു, അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ സെക്രട്ടറി എസ്. ഷഹീർ, പ്രസിഡന്റ് എൽ.വിജയൻ, ട്രഷറർ വിമൽകുമാർ, കെ.പി. ഒ.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ.സുനി, ജില്ലാ ജോയിന്റ് സെക്രട്ടറി ജിജു സി.നായർ, വൈസ് പ്രസിഡന്റ് പി.ലാലു, ജെ.എസ്. നെരൂദ തുടങ്ങിയവരും കുടുബാംഗങ്ങളും പുഷ്പാർച്ചന നടത്തി.