കൊല്ലം: നവംബർ 15 മുതൽ 30 വരെ കൊല്ലത്ത് നടക്കുന്ന അഗ്‌നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലിയുടെ ക്രമീകരണങ്ങൾ ജില്ലാ കളക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ ചേർന്ന യോഗം വിലയിരുത്തി. ക്രമീകരണങ്ങൾ സംബന്ധിച്ച് ആർമി റിക്രൂട്ട്‌മെന്റ് ഡയറക്ടറേറ്റ് കേണൽ മനീഷ് ബോഷ് വിശദീകരിച്ചു. ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം ഏർപ്പെടുത്താൻ സജ്ജമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അഡീഷണൽ ഡയറക്ടർ ജനറൽ ഫോർ സ്റ്റേറ്റ് പി. രമേശും പങ്കെടുത്തു.