പത്തനാപുരം : ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ പ്രഥമ നാടകമായ നവോത്ഥാനത്തിന്റെ അഭിനയ പരിശീലനം ഗാന്ധിഭവനിൽ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. മുതിർന്ന നാടക-ചലച്ചിത്ര നടിമാരായ കെ.പി.എ.സി ലീലയും സേതുലക്ഷ്മിയും ചേർന്ന് നാടകത്തിന്റെ പ്രഥമ വായന നിർവഹിച്ചു.
നാടകത്തിന്റെ സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ, നാടക രചയിതാവ് അഡ്വ. മണിലാൽ, കെ.പി.എ.സി ലീലാകൃഷ്ണൻ, റോബിൻ സേവ്യർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പ്രസംഗിച്ചു.