കൊല്ലം: കൊവിഡ്‌ നിയന്ത്രണങ്ങളെ തുടർന്ന്‌ നിറുത്തിവച്ച എറണാകുളം ​- കൊല്ലം മെമു സർവീസ് പുനരാരംഭിച്ചു. കൊല്ലം - കന്യാകുമാരി മെമു ഇന്ന് സർവീസ് ആരംഭിക്കും. എറണാകുളം - കൊല്ലം മെമുവിന്റെ ആദ്യഓട്ടം ഇന്നലെ രാത്രി 9.15ന്‌ കൊല്ലത്തുനിന്നാണ് ആരംഭിച്ചത്. ആലപ്പുഴ വഴിയായിരുന്നു യാത്ര. ഇന്ന് രാവിലെ ആറിന്‌ എറണാകുളത്തുനിന്നു പുറപ്പെട്ട്‌ കോട്ടയം വഴി 10ന്‌ കൊല്ലത്ത്‌ തിരികെയെത്തും. രാവിലെ 11ന്‌ കൊല്ലത്തുനിന്നുള്ള യാത്രയും കോട്ടയം വഴിയാണ്‌. 2.30ന്‌ എറണാകുളത്ത്‌ എത്തും. തുടർന്ന്‌, രാത്രി 8.10ന്‌ എറണാകുളത്തുനിന്നു പുറപ്പെട്ട്‌ 11.35ന്‌ കൊല്ലത്തെത്തും. കന്യാകുമാരി മെമു ഇന്ന് രാവിലെ 11.35ന്‌ കൊല്ലം സ്റ്റേഷനിൽ നിന്ന് പുറപ്പെടും. രാത്രി 9.25ന്‌ കൊല്ലത്ത്‌ തിരികെയെത്തും. സ്പെഷ്യൽ സർവീസുകളായാണ് ഓടുന്നത്.