prathishadadharana-padam
പാലിനും പാലുല്പന്നങ്ങൾക്കും ചുമത്തിയ ജി .എസ് .ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാരാരിത്തോട്ടം ക്ഷീരോല്പാദക സഹകരണ സംഘത്തിന് മുന്നിൽ നടത്തിയ ധർണ വി.വിജയൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ക്ഷീരകർഷകർ ഉല്പ്പാദിപ്പിക്കുന്ന പാലിനും പാലുല്പ്പന്നങ്ങൾക്കും ജി എസ് ടി ചുമത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ജി.എസ്. ടി പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള കർഷകസംഘം കല്ലേലിഭാഗം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരാരിത്തോട്ടം ക്ഷീരോല്പാദക സഹകരണ സംഘത്തിന് മുന്നിൽ ധർണ നടത്തി.
കർഷക സംഘം കരുനാഗപ്പള്ളി ഏരിയ എക്സിക്യൂട്ടീവ് അംഗം വി.വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണണപിള്ള, ഗോപാലകൃഷ്ണപിള്ള, സുരേഷ് പനയ്ക്കൽ എന്നിവർ സംസാരിച്ചു.