കുണ്ടറ: കുണ്ടറ മിഡ് ടൗൺ റോട്ടറി ക്ളബിന്റെ നേതൃത്വത്തിൽ അമൃതം പദ്ധതിക്ക് 29ന് തുടക്കമാകും. സ്കൂൾ വിദ്യാർത്ഥികളുടെ കാഴ്ച, കേൾവി ശക്തി പരിശോധിച്ച് സൗജന്യമായി ചികിത്സയും കണ്ണടയും നൽകുന്നതാണ് പദ്ധതി. കുണ്ടറ എം.ജി.ഡി സ്കൂൾ, ചൊവ്വള്ളൂർ ഹൈസ്കൂൾ, ചൊവ്വള്ളൂർ വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ആദ്യഘട്ട പ്രവർത്തനം. റോട്ടറി പ്രോജക്ട് ചെയർമാൻ വി.എസ്.റിനു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.എച്ച്.നിഹാസ്, സെക്രട്ടറി ഷിബു പി.വർഗീസ്, ട്രഷറർ വിദ്യാനികേതൻ പത്മകുമാർ, സജി കേരളപുരം എന്നിവർ പങ്കെടുക്കും.