ചവറ : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി. എസ്. ടി. എ) ചവറ ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്‌കൂളിലെ ഉച്ച ഭക്ഷണത്തിന് ആവശ്യമായ തുക അനുവദിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ചവറ എ.ഇ ഓഫീസിന് മുന്നിൽ നടന്ന കുത്തിയിരുപ്പ് പ്രതിഷേധം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി അൻവർ ഇസ്മയിൽ അദ്ധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി വരുൺ ലാൽ, സംസ്ഥാന നിർവാഹക സമിതിയംഗം ബി. ജയചന്ദ്രൻപിള്ള,സംസ്ഥാന കൗൺസിലർ പ്രിൻസി റീന തോമസ്, മീഡിയ സെൽകൺവീനർ കല്ലട ഗിരീഷ്, ഷബിൻ, കബീർ, സോഫിയ, ബിജു ഡാനിയൽ, നാസിം, ഗോകുൽ, സുബി ക്ലമന്റ്, അൻസർ തുടങ്ങിയവർ സംസാരിച്ചു.