sarada
ശാരദ

കൊല്ലം: ചലച്ചിത്ര നിർമ്മാതാവ് കൊട്ടാരക്കര കൈപ്പള്ളിയിൽ വീട്ടിൽ പരേതനായ കെ.പി. കൊട്ടാരക്കരയുടെ ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ ശാരദ (84) ചെന്നൈയിൽ നിര്യാതയായി.

ശാരദ കർണാടക സ്വദേശിയാണ്. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 82ൽ അധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള കെ.പി. കൊട്ടരക്കരയുടെ സഹായിയായി വിവാഹത്തിന് ശേഷം ചലച്ചിത്ര മേഖലയിൽ സജീവമായി. ദോസ്ത്, മഴത്തുള്ളി കിലുക്കം, അദ്യത്തെ കൺമണി എന്നീ ചിത്രങ്ങൾ ശാരദ സ്വന്തം നിലയിൽ നിർമ്മിച്ച ചിത്രങ്ങളാണ്. പരേതനായ ഗണേശ് കൊട്ടാരക്കര, രവി കൊട്ടാരക്കര എന്നിവർ മക്കളാണ്.