sushhela-
നായുടെ കടിയേറ്റസുശീല

കൊട്ടിയം: ചെറുമക്കളെ സ്കൂളിലാക്കാൻ പോകുകയായിരുന്ന വീട്ടമ്മയ്ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ബഹളം കൂട്ടിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. കൊട്ടിയം ഒറ്റപ്ലാമൂട് പോളി ജംഗ്ഷനിൽ കിണറ്റിൻ മൂട് വീട്ടിൽ സുശീലയ്ക്കാണ് (60) കടിയേറ്റത്. കാലിന് പരിക്കേറ്റ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ചെറുമക്കളുമായി പോകവെ നിത്യസഹായ മാതാ സ്കൂളിനടുത്തു വച്ച് കൂട്ടത്തോടെ എത്തിയ തെരുവുനായകൾ സുശീലയുടെ കാലിൽ കടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് ഓടി ക്കൂടിയ നാട്ടുകാർ നായ്ക്കളെ തുരത്തി ഓടിച്ച ശേഷം സുശീലയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വാക്സിൻ ഇല്ലാത്തതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.