കരുനാഗപ്പള്ളി : കേരഫെഡ് നിയമനത്തിലെ അഴിമതി ആരോപിച്ച് പുതിയകാവ് കേരഫെഡ് ഫാക്ടറിക്ക് മുന്നിൽ കോൺഗ്രസ് ഉപരോധ സമരം സംഘടിപ്പിച്ചു. കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം സുതാര്യമാക്കുന്നതിനുവേണ്ടി പൊതുമേഖല റിക്രൂട്ട്മെന്റ് ബോർഡ് ഉടൻ പ്രവർത്തനം ആരംഭിക്കാനിരിക്കെ കേരഫെഡിലെ ചുമട്ടുതൊഴിലാളി ഉൾപ്പെടെ എല്ലാ നിയമനങ്ങളും തിടുക്കത്തിൽ നടത്തുവാനുള്ള കേരഫെഡ് മാനേജ്മെന്റിന്റെ നീക്കത്തിനെതിരെയാണ് ഉപരോധം സംഘടിപ്പിച്ചത്. സമരം കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചവറ ബ്ലോക്ക് പ്രസിഡന്റ് നീലികുള സദാനന്ദൻ അദ്ധ്യക്ഷനായി. കെ.എസ് പുരം സുധീർ, കെ. എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, ഇർഷാദ് ബഷീർ , കൃഷ്ണപിള്ള, ബിനി അനിൽ, യൂസഫ്, എൻ. രാജു. മെഹർഖാൻ ചെന്നല്ലൂർ,വിഷാന്ത്, റിയാസ്, ആദിനാട് മജീദ് തുടങ്ങിയവർ സംസാരിച്ചു.