phot
ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മെരിറ്റ് അവാർഡ് വിതരണവും, പൊതുയോഗവും പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരഴ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ഇടമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മെരിറ്റ് അവാർഡ് വിതരണവും പൊതുസമ്മേളനവും നടന്നു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ശശിധരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ നസിയത്ത് ഷാനവാസ്, ടി.എ.അനീഷ്, പ്രിൻസിപ്പൽ കെ.വിധു, പ്രഥമാദ്ധ്യാപിക കെ.എസ്.ജയ തുടങ്ങിയവർ സംസാരിച്ചു. ത്രിപുര ജില്ലകളക്ടർ സജുവാഹിദ് അവാർഡുകൾ വിതരണം ചെയ്തു.