പത്തനാപുരം : എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ കിഴക്ക് ശാഖയിൽ അവാർഡ് ദാനവും അനുമോദനവും നടന്നു. ശാഖ പ്രസിഡന്റ് കെ.ബൈഷി അദ്ധ്യക്ഷനായ യോഗം യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്‌സി ഫിസിക്സ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ നന്ദന കൃഷ്ണക്ക് അവാർഡ് നൽകി. . എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ അനുമോദിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ അനുമോദിച്ചു. ബിന്ദു. പി ഉത്തമൻ കാഷ് അവാർഡ് വിതരണം ചെയ്തു. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി.ആമ്പാടി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുലതാപ്രകാശ്, വനിതാസംഘം ശാഖ സെക്രട്ടറി വിന്ധ്യാ വിജയൻ, ശാഖ യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് വി.റെജി, സെക്രട്ടറി അശ്വിൻ എന്നിവർ സംസാരിച്ചു.
ശാഖ സെക്രട്ടറി.സി. ആർ.രജികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. രാജു നന്ദിയും പറഞ്ഞു.