അ​ഞ്ചൽ: ബ​സ് കാ​ത്തുനിൽ​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ട് പ​വ​ന്റെ മാ​ല കാ​റിലെത്തി​യ യു​വാ​വ് അ​പ​ഹ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്​ക്ക് 2 ഓ​ടെ ഇ​ട​മു​ള​യ്​ക്കൽ വൃ​ന്ദാവ​നം ജം​ഗ്​ഷ​നി​ലായിരുന്നു സം​ഭ​വം. വീ​ട്ട​മ്മ​യോ​ട് മേൽ​വി​ലാസം തിരക്കുന്നതിനിടെ മാ​ല തട്ടിപ്പ​റി​ച്ചു. കാ​റ് മു​ന്നോ​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​വെ വീ​ട്ട​മ്മ​ ഡോ​റിൽ ക​ട​ന്നു​പി​ടി​ച്ചു. ഈ സ​മ​യം കൈയിൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി ഇ​യാൾ വീ​ട്ട​മ്മ​യ്​ക്ക് നേ​രെ വീ​ശി. ഇ​തോ​ടെ കു​ത​റിമാ​റി​യ വീ​ട്ട​മ്മ നി​ല​വി​ളി​ച്ചെ​ങ്കി​ലും ഇ​യാൾ കാർ മു​ന്നോ​ട്ടെ​ടു​ത്ത് അ​മി​ത വേ​ഗ​ത്തിൽ പോ​വു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെത്തി​യ പ​ഞ്ചാ​യ​ത്ത് അംഗമാണ് അ​ഞ്ചൽ പൊലീ​സിൽ വിവരം അറിയിച്ചത്. അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.