
ഇരവിപുരം: ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. അയത്തിൽ ഇർഷാദ് ജംഗ്ഷൻ സൂര്യാനഗർ 37 എ. ബൈത്തുൽ നൂറിൽ നിസാമുദീനാണ് (54) മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കല്ലമ്പലത്തിനടുത്തായിരുന്നു അപകടം. ഗൾഫിൽ നിന്ന് നാട്ടിലെത്തിയശേഷം തിരികെപോകുന്ന ആവശ്യത്തിനായി അഞ്ചുതെങ്ങിൽ പോയി മടങ്ങിവരവെയാണ് അപകടം. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഭാര്യ: ലൈല. മക്കൾ: നഫ്രിൻ, നസ്റിൻ.