ചവറ : കെ.എം.എം.എൽ ടി .എസ് .പി യൂണിറ്റിലെ ലാപ്പ വിഭാഗം ജീവനക്കാരുടെ ശമ്പളപരിഷ്കരണം കഴിഞ്ഞ ദിവസം നടന്ന ഡയറക്ടർബോർഡിൽ അവതരിപ്പിക്കാതിരുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ ടൈറ്റാനിയം എംപ്ലോയിസ് യൂണിയന്റെ (യു.ടി.യു.സി)നേതൃത്വത്തിൽ കമ്പനി പഠിക്കൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി മനോജ് മോൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കോക്കാട്ട് റഹിം ഉദ്ഘാടനം ചെയ്തു. പുന്തല ബാബു സ്വാഗതം പറഞ്ഞു. പ്രദീപ്, കുമ്പഴ ഉണ്ണി, ബേബി, ഷഹിൻ ഷാ ,രതീഷ് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുത്തു.