forest-
സേവ് ചെങ്കുറുഞ്ഞി കാമ്പയിന്റെ ഭാഗമായി ഇരവിപുരം കുന്നത്തുകാവ് മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ആർ.എസ്.മനോജ് ചെങ്കുറുഞ്ഞി തൈ നടുന്നു

കൊല്ലം : വനം വകുപ്പിന്റെയും സാമൂഹിക വനവത്കരണ വിഭാഗം കൊല്ലത്തിന്റെയും നേതൃത്വത്തിൽ സേവ് ചെങ്കുറുഞ്ഞി കാമ്പയിന്റെ ഭാഗമായി ഇരവിപുരം കുന്നത്തുകാവ് മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ തൈകൾ നട്ട്,​ വംശനാശം നേരിടുന്ന അപൂർവയിനം ചെങ്കുറുഞ്ഞിക്ക് സംരക്ഷണമൊരുക്കി. ക്ഷേത്രം വൈസ് പ്രസിഡന്റ് മോഹൻകുമാർ, കൊല്ലം ശ്രീ നാരായണ വനിതാ കോളജ് ബോട്ടണി വിഭാഗം അസി.പ്രൊഫ. പി.ജെ.അർച്ചന,​ സോഷ്യൽ ഫോറസ്ട്രി വിഭാഗം സെക്ഷൻ ഓഫീസർമാരായ ആർ.എസ്.മനോജ്, എൻ.സനോജ് എന്നിവർ നേതൃത്വം നൽകി.