bus

കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് വേളാങ്കണ്ണി തീർത്ഥാടന യാത്ര നടത്തും. രാവിലെ കാറ്റാടിമല വിശുദ്ധ ദൈവസഹായപിള്ളയുടെ പള്ളി സന്ദർശിച്ച ശേഷം വൈകിട്ടോടെ വേളാങ്കണ്ണിയിൽ എത്തിചേരും. പിറ്റേന്ന് മാതാവിന്റെ സ്വർഗാരോഹണ തിരുന്നാൾ ദിനത്തിൽ വേളാങ്കണ്ണിയിൽ മലയാളത്തിലുള്ള കുർബാനയ്ക്ക് ശേഷം ഉച്ചതിരിഞ്ഞ് 3ന് പുറപ്പെട്ട് വൈകിട്ട് ഒരിയൂർ വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ പള്ളിയിൽ എത്തിച്ചേരും. അവിടെ പ്രാർത്ഥനയ്ക്ക് ശേഷം സന്ധ്യയോടെ പുറപ്പെട്ട് പിറ്റേന്ന് രാവിലെ കൊല്ലത്ത് തിരികെയെത്തും. ടിക്കറ്റ് ചാർജ്: 2200 രൂപ. ഫോൺ: 8921950903, 9496675635, 9447721659.