കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആനക്കോട്ടൂർ 767-ാം നമ്പർ ശാഖയിൽ വനിതാ സംഘം യൂണിറ്റ് രൂപീകരിച്ചു. ശാഖയിൽ ചേർന്ന യോഗം യോഗം ബോർഡ് മെമ്പർ അഡ്വ.എൻ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയാനുജൻ അദ്ധ്യക്ഷനായി. വനിതാ യൂണിയൻ താലൂക്ക് കൺവീനർ ഡോ. സബീനാ വാസുദേവ്, യോഗം ബോർഡ് മെമ്പർ വി.അനിൽകുമാർ, ശാഖാ സെക്രട്ടറി ആർ.രാമഭദ്രൻ, യൂത്തുമൂവ്മെന്റ് താലൂക്ക് കൺവീനർ വി.എസ്.അക്ഷയ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി അനിതാ കുമാരി(പ്രസിഡന്റ്), അമ്പിളി( സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.