കുന്നിക്കോട് : സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിളക്കുടി വരിക്കോലിൽ കോളനിയിൽ നടപ്പിലാക്കിയ വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. കെ.ബി.ഗണേശ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ സ്വാഗതവും സിദ്ധനർ സംസ്ഥാന പ്രസിഡന്റ് സുധാമണി നന്ദിയും പറഞ്ഞു. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ എസ്.എസ്.ബീന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.സജീവൻ, വിജയൻ, വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, വാർഡംഗം ധന്യ പ്രദീപ്, എസ്.മുഹമ്മദ് അസ്‌ലം, നെടുവന്നൂർ സുനിൽ, എ.സജീദ്, വിളക്കുടി ചന്ദ്രൻ, ബിജു ടി.ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.