brm-train
ബാലസ്റ്റ് റെഗുലേറ്റിംഗ് മെഷീൻ ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ

കുന്നിക്കോട് : കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ പുനലൂർ ഇടമൺ മുതൽ കൊല്ലം വരെയുള്ള ഭാഗത്തെ ട്രാക്ക് പരിശോധനയും അറ്റകുറ്റപണികളു ആരംഭിച്ചു. ബാലസ്റ്റ് റെഗുലേറ്റിംഗ് മെഷീനിന്റെ (ബി.ആർ.എം) സഹായത്തോടെയാണ് ഒരാഴ്ച മുൻപ് അറ്റകുറ്റപണികൾ ആരംഭിച്ചത്.ആവണീശ്വരം കുര ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ജോലികൾ നടന്നു. ഇടമണിൽ നിന്ന് ആരംഭിച്ച ജോലികൾ കൊട്ടാരക്കര റെയിൽവേ സ്‌റ്റേഷൻ വരെ എത്തി. അടുത്ത ഒരാഴ്ചക്കുള്ളിൽ കൊല്ലം വരെയുള്ള മുഴുവൻ ജോലികളും പൂർത്തിയാക്കാനാണ് പദ്ധതി.

ഒരു ദിവസം 3 കിലോമീറ്റർ ദൂരം വരെയാണ് അറ്റകുറ്റപണികൾ ചെയ്യുന്നത്. മധുര റെയിൽവേ ഡിവിഷൻ എൻജിനീയറിംഗ് വിഭാഗമാണ് നേതൃത്വം നൽകുന്നത്. റെയിൽവേപ്പാത വൈദ്യുതീകരണത്തിന് ശേഷം ആദ്യമായിട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നത്. നിലവിൽ ഒരു മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയാണ് ഇവിടെ ട്രെയിനുകൾക്ക് അനുവദിച്ചിട്ടുള്ളത്. ജോലികൾ പൂർത്തിയാകുന്നതോടെ അത് 90 കിലോമീറ്റർ വേഗതയിലേക്ക് ഉയർത്താൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.