കരുനാഗപ്പള്ളി: സ്വാമി നീലകണ്ഠ തീർത്ഥപാദയുടെ 101-ാം മഹാസമാധി വാർഷികവും സമാധി ശതാബ്ദി സമാചരണ സമാപനവും സ്വാമിയുടെ 150-ാം ജയന്തിയും ഇന്ന് തുടങ്ങും. ആഗസ്റ്റ് 2 ന് സമാപിക്കും. ഇന്ന് രാവിലെ 7 ന് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, ഉച്ചക്ക് 12.30ന് പൊതു സമ്മേളനം. 31 ന് രാവിലെ 10 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിൽ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദ അദ്ധ്യക്ഷനാകും. ശതാബ്ദി സ്മാരക ഹാളും മണ്ഡപവും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി നാടിന് സമർപ്പിക്കും. പ്രൊഫ. വി.മധുസൂദനൻനായർ, പ്രൊഫ.വി.ശങ്കരൻനായർ, ആർ.അരുൺകുമാർ എന്നിവർ പ്രഭാഷണം നടത്തും. ആശ്രമ സ്ഥാപകൻ താഴത്തോട്ടത്ത് വേലുപ്പിള്ള അനുസ്മരണ പ്രഭാഷണം ബി.ഗോപിനാഥൻ പിള്ള നിർവഹിക്കും. ഉച്ചക്ക് 2 ന് ആരംഭിക്കുന്ന പൊതു സമ്മേളനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനനന്ദ തീർത്ഥപാദ അദ്ധ്യക്ഷനാകും. എൻ.എസ്.എസ് ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള മുഖ്യ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി, കൊല്ലക സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ.ബിനു ജേക്കബ്, പ്രസ് ക്ലബ് പ്രസിഡന്റ് ജി.ബിജു എന്നിവർ പ്രസംഗിക്കും. ആഗസ്റ്റ് 1 ന് പുലർച്ചെ ഗണപതിഹോമം, 10 ന് ആരംഭിക്കുന്ന ആത്മീയ സമ്മേളനം ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ഡോ.വിശ്വനാഥൻ നമ്പൂതിരി, രാജീവ് ഇരിഞ്ഞാലക്കുട, മങ്ങാട് ബാലചന്ദ്രൻ, ശ്രീകുമാർ കോട്ടയം, ഡോ. സുരേഷ് മാധവ്,അഡ്വ.എസ്.സോമൻപിള്ള, രവികുമാർ ചേരിയിൽ എന്നിവർ പ്രസംഗിക്കും. ഉച്ചക്ക് 2ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. ബി.ഗോപിനാഥപിള്ള അദ്ധ്യക്ഷനാകും. അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. 2 ന് രാവിലെ 9.30 ന് ആരംഭിക്കുന്ന സമാധി അനുസ്മരണ സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഡോ.മഹേശ്വരൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 ന് നടക്കുന്ന സമാധി സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.