കൊല്ലം : വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ റാങ്ക് ജേതാക്കളെ അനുമോദിക്കാനായി സംഘടിപ്പിച്ച പ്രതിഭാസംഗമം കേരള യൂണിവേഴ്സിറ്റി പ്രൊവൈസ് ചാൻസിലർ ഡോ.പി.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം. എൽ.അനിധരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി ട്രഷറർ പ്രൊഫ.ർ ജി. സുരേഷ്, അക്കാഡമിക് കമ്മിറ്റി കൺവീനർ പ്രൊഫ. കെ. ജയപാലൻ, ജോയിന്റ് സെക്രട്ടറി എസ്. അജയ് എന്നിവർ സന്നിഹിതരായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ സ്വാഗതവും ബയോസയൻസ് മേധാവി എസ്.സീത നന്ദിയും പറഞ്ഞു.