thazhuthala-
തഴുത്തല നാഷണൽ പബ്ലിക് സ്കൂളിൽ സംഘടിപ്പിച അവരോധന ചടങ്ങ് ചാത്തന്നൂർ എ.സി.പി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: തഴുത്തല നാഷണൽ പബ്ലിക് സ്‌കൂളിലെ 2022-2023 വർഷത്തെ അവരോധനചടങ്ങ് നടന്നു . ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ ഡി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.കെ.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നാസിം സൈൻ, വൈസ് പ്രിൻസിപ്പൽ സുബിന എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് ബോയ് ബാസിത്ത്, സ്‌കൂൾ ഹെഡ് ഗേൾ അൽഫിയ തുടങ്ങിയവരെ ആദരിച്ചു.