
കൊല്ലം: വാർഷിക പദ്ധതി അംഗീകാരത്തിൽ ജില്ല 95 ശതമാനം നേട്ടം കൈവരിച്ചു. 47 ഗ്രാമപഞ്ചായത്തുകളും 11 ബ്ളോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും പരവൂർ നഗരസഭയും ഉൾപ്പെടെ 60 തദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
85 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. കൊല്ലം കോർപ്പറേഷനും കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര നഗരസഭകളും ചവറ, ഇളമ്പള്ളൂർ ഉൾപ്പെടെയുള്ള ഗ്രാമ പഞ്ചായത്തുകളുമാണ് വാർഷിക പദ്ധതി നൽകാനുള്ളത്. ആഗസ്റ്റ് ഒന്നിന് ഈ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിക്കും അംഗീകാരം നൽകുമെന്ന് ജില്ലാ പ്ളാനിംഗ് ഓഫീസർ പി.ജെ. ആമിന പറഞ്ഞു.