xl
കേരഫെഡ് മാനേജ്മെന്റിന്റെ യുവജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.

തഴവ: കേരഫെഡ് മാനേജ്മെന്റിന്റെ യുവജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ് .ഐ കുലശേഖരപുരം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ കാവ് കേരഫെഡിലേക്ക് നടത്തിയ മാർച്ച് കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സുധീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ ആർ.രാജീവ്‌ അദ്ധ്യക്ഷനായി.കെ.ഷിയാദ് സ്വാഗതം പറഞ്ഞു. നേതാക്കളായ എം .ആർ .ദീപക്ക്, ബി .കെ. ഹാഷിം, ഹരികൃഷ്ണൻ, അമൽ സുരേഷ് എന്നിവർ സംസാരിച്ചു.