ചവറ: ഗവ.കോളേജുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കിച്ചൻ ചവറ ഗവ. കോളേജിൽ ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഗ്രാമപഞ്ചായത്ത് അംഗം പി. ശശിധരൻപിള്ള, ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ. എസ്. സജിത്ത്, സീനിയർ സൂപ്രണ്ട് ബൈജു, കോളേജ് യൂണിയൻ ചെയർമാൻ എസ്.അവന്തിക തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ സെക്രട്ടറി ബി. സുരേഷ് സ്വാഗതവും കോ-ഓർഡിനേറ്റർ ജോർജ്ജ് അലോഷ്യസ് നന്ദിയും പറഞ്ഞു.