ചവറ: കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി. സുധീഷ് കുമാർ, എസ്.ഉഷാകുമാരി,ഇ.റഷീദ്, ലതിക രാജൻ, ആർ. ആൻസി, ആർ.ജിജി, പ്രീയ ഷിനു,കെ.സുരേഷ് ബാബു,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷെറിൻ മുള്ളർ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ പ്രീജ ബാലൻ സ്വാഗതവും സീനിയർ കൃഷി അസിസ്റ്റന്റ് കെ.എ. ജസ്നി നന്ദിയും പറഞ്ഞു.