പടിഞ്ഞാറെ കല്ലട: വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ ദിവസം യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ബോധവത്കരണ ക്ലാസ് നടത്തി. ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ഭക്ഷണപദാർത്ഥങ്ങളിലെ മായം കണ്ടെത്തുന്നതിനെക്കുറിച്ചും കുന്നത്തൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർ മാനസ , ഭക്ഷ്യ സുരക്ഷ ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീലക്ഷ്മി എന്നിവർ ക്ലാസെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി, പി.ടി .എ വൈസ് പ്രസിഡന്റ് രമേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.