yogam-padam
ശാസ്ത്രവേദി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മറ്റി രൂപീകരണ യോഗം മുൻസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ : ശാസ്ത്രവേദി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മറ്റി രൂപീകരണ യോഗം മുൻസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. ശാസ്ത്രവേദി ജില്ലാപ്രസിഡന്റ് സചീന്ദ്രൻ ശൂരനാട് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു, ശാസ്ത്രവേദി ജില്ലാ ഭാരവാഹികളായ ഗീത, ജിതാഅനിൽ, മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പത്മപാദൻ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റായി പ്രസന്നൻ മൈലോട്, വൈസ് പ്രസിഡന്റു മാരായി ശ്രീലക്ഷ്മി, സാബു കൊച്ചാലുംമൂട്,​ മധു, ജനറൽ സെക്രട്ടറിയായി പ്രിയങ്ക, സെക്രട്ടറിയായി അജിത്ത് മണി, ട്രഷററായി ഒ.രജനി എന്നിവരെ തിരഞ്ഞെടുത്തു.