ഓച്ചിറ: സി.പി.എെ ഓച്ചിറ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം ദേശീയകൗൺസിൽ അംഗം സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ടൗണിൽ നടന്ന യോഗത്തിൽ സംഘാടകസമിതി ചെയർമാൻ ആർ. സോമൻപിള്ള അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, വി.പി.ഉണ്ണികൃഷ്ണൻ, ആർ.സജിലാൽ, എം.എസ്.താര, വിജയമ്മലാലി, കടത്തൂർ മൻസൂർ, അർ.ഡി പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ സ്വാഗതവും കെ.എം അബ്ദുൾഖാദർ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച പതാക -കൊടിമരം-ബാനർ ജാഥകൾ ഓച്ചിറയിൽ സമാപിച്ചു. ജി. കാർത്തികേയൻ സ്മൃതി കുടീരത്തിൽ നിന്ന് പതാക ജാഥയും ഇയ്യാനത്ത് പരമേശ്വരൻപിള്ള സ്മൃതി കുടീരത്തിൽ നിന്നും ബാനർ ജാഥയും അഡ്വ. കെ.ഭാർഗവൻ സ്മൃതി കുടീരത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയുമാണ് ഓച്ചിറയിൽ എത്തിച്ചേർന്നത്.