അഞ്ചാലുംമൂട്: ഇരുപതടി താഴ്ചയുള്ള സെപ്റ്റിക്ക് ടാങ്കിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യൻകോയിക്കൽ മാർക്കറ്റിന് സമീപം കളിലീൽ വീട്ടിൽ ത്രേസ്യ ജോസഫിനാണ് (45) പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ത്രേസ്യ അവധിയാണെന്ന് അധികൃതരെ അറിയിച്ച ശേഷം ബന്ധുവിന്റെ പുരയിടത്തിലൂടെ തിരികെ വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു അപകടം. ടാങ്കിന്റെ മൂടിതകർന്ന് കുഴിയിലേക്ക് വീഴുകയായിരുന്നു.

ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്.

നട്ടെല്ലിന് പൊട്ടൽ വീണ ഇവരെ പാലത്തറയിലെ സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ചാമക്കട സ്റ്റേഷന്‍ ഓഫീസർ ബി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സിനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഷാജുദീൻ, വിഷ്ണു , അതുൽ അശോക്, മണികണ്ഠൻ, ആർ. ഷഫീക് , ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ സൂര്യകാന്ത് എന്നിവരടങ്ങിയ സംഘം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.