pradeep-
മക്കൾ ഉപേക്ഷിച്ച വയേധികനെ ഗാന്ധിഭവൻ ഏറ്റെടുത്തപ്പോൾ. പത്തനാപുരം ഗാന്ധിഭവൻ എക്സിക്യുട്ടീവ് മാനേജറും മുൻ ജയിൽ ഡി.ഐ.ജി യുമായ ബി. പ്രദീപ്, ചില്ല സെക്രട്ടറി റാണി നൗഷാദ് തുടങ്ങിയവർ സമീപം

കൊല്ലം : മക്കൾ ഉപേക്ഷിച്ച തൊണ്ണൂറ് വയസുകാരനെ ഗാന്ധിഭവൻ ഏറ്റെടുത്തു. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള ട്രിബ്യൂണൽ ആൻഡ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് ചേതൻ കുമാർ മീണയുടെ ഉത്തരവനുസരിച്ചാണ് കോറ്റൻകര സ്വദേശിയായ തങ്കപ്പൻപിള്ളയെ ഏറ്റെടുത്തത്.

പത്തനാപുരം ഗാന്ധിഭവൻ എക്സിക്യുട്ടീവ് മാനേജറും മുൻ ജയിൽ ഡി.ഐ.ജി യുമായ ബി. പ്രദീപ്, സാമൂഹ്യ പ്രവർത്തകയും ചില്ലയുടെ സെക്രട്ടറിയുമായ റാണി നൗഷാദ്, ഗാന്ധിഭവൻ ലീഗൽ കൺസൾട്ടന്റ് അഡ്വ. രാജീവ്‌ കെ. രാജ് തുടങ്ങിയവർ ചേർന്ന് തങ്കപ്പൻപിള്ളയെ കരീപ്ര ഗാന്ധിഭൻ ശരണാലയത്തിൽ പ്രവേശിപ്പിച്ചു.