ചവറ: ദേശീയപാതയിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.45 ഓടെ വേട്ടുതറയിൽ നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ചായിരുന്നു ആദ്യ അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടുക്കി വാഗമൺ സ്വദേശികൾക്ക് നിസാര പരിക്കേറ്റു.
കെ.എം.എം.എല്ലിന് മുന്നിൽ വെള്ളനാതുരുത്തിൽ നിന്ന് കരിമണൽ കയറ്റി വന്ന ലോറി മീനുമായിവന്ന വാനിന്റെ സൈസ് ഗ്ലാസിൽ തട്ടിയായിരുന്നു രണ്ടാമത്തെ അപകടം. മണൽ മൂടിയിരുന്ന ടാർപ്പോളിൻ ബൈക്ക് യാത്രക്കാരുടെ ദേഹത്ത് വീണതോടെ ഇരുവരും റോഡിലേക്ക് വീണു. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു അപകടം. ഇരുവരെയും 10 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ വൻ അപകടം ഒഴിവായി. മൈനാഗപ്പള്ളി സൗത്ത് പാലാഴിയിൽ ജയൻ (44), ഭാര്യ സുനിത (34) എന്നിവർക്ക് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.