
ചവറ: ദേശീയപാതയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചവറ തട്ടാശേരി മംഗലത്ത് വീട്ടിൽ സുമേഷ് പ്രജാപതിയാണ് (കണ്ണപ്പൻ, 32) മരിച്ചത്.
കഴിഞ്ഞ 13ന് രാത്രി 10.30 ഓടെ കൊറ്റൻകുളങ്ങരയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. സുമേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അച്ഛനും മകളും സഞ്ചരിച്ച മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുമേഷിനെ സമീപത്തുള്ളവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: കൃഷ്ണപ്രിയ. അഞ്ച് ദിവസം പ്രായമായ ഒരു കുഞ്ഞുണ്ട്.