aniruden-60

കടയ്ക്കൽ: മതിരയിൽ ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മതിര ജയാ ഭവനിൽ അനിരുദ്ധനാണ് (60) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വാവുബലി ചടങ്ങുകൾക്ക് വ്യാഴാഴ്ച പുലർച്ചെ കോട്ടയം രാമപുരത്ത് നാലമ്പലത്തിൽ പോയിരുന്നു. വൈകിട്ട് ഏഴരയോടെ തിരികെ മതിരയിലെത്തിയ അനുരുദ്ധൻ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ തോട്ടുമുക്ക് ഭാഗത്ത് വച്ച് കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. മഴ പെയ്തിരുന്നതിനാൽ തോട്ടിൽ ഒഴുക്ക് ശക്തമായിരുന്നു. മൃതദേഹം തിട്ടയിൽ തട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ചിതറ പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: അനീഷ് (ഒമാൻ), രതീഷ് (ബി.എസ്.എഫ്, കാശ്മീർ), വിദ്യ, വിഷ്ണു. മരുമക്കൾ: ജിജി, സന്തോഷ് കുമാർ.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.