
ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്
ചവറ: ദേശീയപാതയിൽ ചവറ കന്നേറ്റിപ്പാലത്തിന് തെക്ക് സ്കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. ഭാര്യയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. പന്മന മനയിൽചേരി മുരുന്തിയിൽ കിഴക്കതിൽ കേശവൻ ആചാരിയുടെ മകൻ ബിജുവാണ് (39) മരിച്ചത്.
28ന് രാത്രി 9.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ചവറ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കൊല്ലത്തും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 1.30 ഓടെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ബിജുവിന്റെ ഭാര്യ ശാലിനി (29), മകൻ ആദിത്യൻ (9) എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.