കൊല്ലം : എസ്.എൻ.ഡി.പി യോഗം ആനക്കോട്ടൂർ 767-ാം നമ്പർ ശാഖയുടെയും യൂത്ത്മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും ചികിത്സാ ധന സഹായ വിതരണവും ഇന്ന് നടക്കും. വൈകിട്ട് 3ന് ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനവും അവാർഡ് ദാനവും പഠനോപകരണ വിതരണവും കേരള കൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ നി‌ർവഹിക്കും. ശാഖാ പ്രസിഡന്റ് പി.വിജയാനുജൻ അദ്ധ്യക്ഷനാകും. ചികിത്സാ സഹായ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എം.എൻ.നടരാജൻ നിർവഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ മുഖ്യപ്രഭാഷണം നടത്തും. യൂത്തുമൂവ്മെന്റ് താലൂക്ക് യൂണിയൻ ചെയർമാൻ അനൂപ്, യൂണിയൻ കൺവീനർ പ്രശാന്ത്, യോഗം ബോർഡ് മെമ്പർ വി.അനിൽകുമാർ, താലൂക്ക് വനിതാ സംഘം ചെയർമാൻ ഹേമലത, ശാഖാ കമ്മിറ്റി അംഗം ജി.അജികുമാർ , യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് വി.എസ്. അക്ഷയ് എന്നിവർ സംസാരിക്കും. യൂത്തുമൂവ്മെന്റ് സെക്രട്ടറി അജീഷ് സ്വാഗതവും ശാഖാ സെക്രട്ടറി ആർ.ഭദ്രൻ നന്ദിയും പറയും.