photo
പുനലൂർ ശ്രീനാരായണ കോളേജിൽ ഡോ. സാം സ്കറിയയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് പരിശീലന ക്ളാസ്

പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിൽ പൂർവ വിദ്യാർത്ഥി സംഘടനയുടെ (എഫ്.എസ്.എ) നേതൃത്വത്തിൽ കോളേജിലെ നിലവിലുള്ള വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരിശീലനം തുടങ്ങി. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.ആർ.സന്തോഷ് പരിശീലന ക്ളാസ് ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും മുംബൈ വിൽസൺ കോളേജിന്റെ മുൻ പ്രിൻസിപ്പലുമായ ഡോ.സാം സ്കറിയ ക്ളാസ് നയിച്ചു. വരും ദിവസങ്ങളിൽ ഐ.എ.എസ്,​ ഐ.പി.എസ് ഓഫീസർമാരും ക്ളാസുകളിലെത്തും വിധമാണ് ക്രമീകരണമെന്ന് എഫ്.എസ്.എ പ്രസിഡന്റ് ജോസ് തോമസും ജനറൽ സെക്രട്ടറി ആർ.സുഗതനും അറിയിച്ചു.