കരുനാഗപ്പള്ളി: പ്രൈവറ്രായി രജിസ്ട്രർ ചെയ്തു പഠിക്കുന്ന ഒന്നും രണ്ടും വർഷ ഡിഗ്രി പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് സൗകര്യ പ്രദമായ കോളേജുകളിൽ പരീക്ഷാ സെന്റർ അനുവദിക്കണമെന്ന് കേരള യൂണിവേഴ്സിറ്രി അധികൃതരോട് വിദ്യാത്ഥികൾ ആവശ്യപ്പെട്ടു. പരീക്ഷാ സെന്ററിനായി വിദ്യാർത്ഥികൾ ഓൺ ലൈൻ വഴി അപേക്ഷിച്ച കോളേജുകളിൽ സെന്റർ നൽകാതെ പത്തനംതിട്ട, അഞ്ചൽ, അടൂർ, തെന്മല തുടങ്ങിയ സ്ഥലങ്ങളിലുള്ള കോളേജുകളിലാണ് സെന്റർ അനുവദിച്ചത്. ഇതാണ് വിദ്യാർത്ഥികളെ വലയ്ക്കുന്നത്. ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന യൂണിവേഴ്സിറ്റി അധികൃതരുടെ തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ശക്തമായി.