
കൊല്ലം: സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദ് കി ഗൗരവ് പദയാത്ര സംഘടിപ്പിക്കുന്നു.
ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9ന് ആരംഭിച്ച് സ്വാതന്ത്ര്യ ദിനമായ 15ന് അവസാനിക്കും. ആഗസ്റ്റ് 15ന് മുഴുവൻ കോൺഗ്രസ് ഭവനങ്ങളിലും ജില്ലയിലെ 1951 ബൂത്ത് ആസ്ഥാനങ്ങളിലും 136 മണ്ഡലം കമ്മിറ്റി ആസ്ഥാനങ്ങളിലും 22 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിലും ഡി.സി.സിയിലും ദേശീയ പതാക ഉയർത്തും. കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. സി.ആർ. മഹേഷ് എം.എൽ.എ, കെ.പി.സി.സി ജന. സെക്രട്ടറിമാരായ ജി. പ്രതാപവർമ്മ തമ്പാൻ, എം.എം.നസീർ, നേതാക്കളായ കെ.സി. രാജൻ, ബിന്ദുകൃഷ്ണ, എൻ.അഴകേശൻ, എഴുകോൺ നാരായണൻ, പി.ജർമ്മിയാസ്, തൊടിയൂർ രാമചന്ദ്രൻ, നടുക്കുന്നിൽ വിജയൻ, എൽ.കെ.ശ്രീദേവി, സൂരജ് രവി, ആർ.രാജശേഖരൻ, കെ.ബേബിസൺ, ചിറ്റുമൂല നാസർ, കോലത്ത് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.