sree
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജമാഅത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാർച്ച് എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : മാദ്ധ്യപ്രവർത്തകൻ കെ.എം.ബഷീന്റെ മരണവുമായി ബന്ധപ്പെട്ട് വിചാരണനേരിടുന്ന ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാകളക്ടറാക്കിയ സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ റാലി നടന്നു. ചിന്നക്കട ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച റാലി കളക്ടറേറ്റിന് മുമ്പിൽ സമാപിച്ചു. എസ്. വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫി, ജില്ലാ പ്രസിഡന്റ് ഇസുദ്ദീൻ കാമിൽ സഖാഫി, ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹുമാൻ ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി ഡോ.എൻ. ഇല്ല്യാസ് കുട്ടി , സംഘടന കാര്യ സെക്രട്ടറി മണപ്പള്ളി ഹംസാ സഖാഫി അബ്ദുൽ വഹാബ് നഈമി, സാന്തനം സെക്രട്ടറി മുഹമ്മദ് ഷഫീഖ് മുസ്ലിയാർ എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷമീർജൗഹരി, ജില്ലാ ജനറൽ സെക്രട്ടറി ഷമീർ വടക്കേവിള. ജില്ലാ മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി മുഈനുദ്ദീൻ തട്ടാമല, എസ്.എം.എ ജില്ലാ സെക്രട്ടറി ഷിഹാബ് ക്ലാപ്പന, നൈസാം സഖാഫി, താഹാ മുസ്ലിയാർ, അബ്ദുൽ സലാം ഫൈസി,ഫസലുദ്ദീൻ മാവിള, കരുനാഗപ്പള്ളി നൗഷാദ് മുസ്ലിയാർ, നൂറുദ്ദീൻ മഹ്ളരി, കിളികൊല്ലൂർ വാഹിദ്,​ എസ്.ആർ.ഫൈസൽ എന്നിവർ നേതൃത്വം നൽകി.