dyfi-ekn-padam
ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക്‌ സമ കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം മീര .എസ് . മോഹൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക്‌ വനിത സബ് കമ്മിറ്റി സമ കൺവെൻഷൻ നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം മീര എസ്. മോഹൻ ഉദ്ഘാടനം ചെയ്തു.
എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനഘ പ്രകാശ് അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ്‌ എ. അഭിലാഷ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ അമീഷ് ബാബു, സെക്രട്ടറി ആർ. പ്രശാന്ത്, ട്രഷറർ എൻ. നിയാസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സരിഗ ശ്രീകുമാർ സ്വാഗതവും ദേവി പ്രസാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അനഘ പ്രകാശ് (കൺവീനർ), ദേവി പ്രസാദ്, രമദേവി, ടി.എസ്. അഷിത (ജോയിന്റ് കൺവീനർമാർ).