ഓച്ചിറ: സി.പി.ഐ ഓച്ചിറ മണ്ഡലം സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. പി. കരീം കുഞ്ഞ് പതാക ഉയർത്തി. കെ പി. വിശ്വവത്സലൻ, അനന്തു എസ് പോച്ചയിൽ, ഗീതകുമാരി എന്നിവർ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ആർ.ഡി.പത്മകുമാർ സ്വാഗതം പറഞ്ഞു. നിസാം കൊട്ടിലി രക്തസാക്ഷി പ്രമേയവും രാജീവുണ്ണി അനുശോചന പ്രമേയവും ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി എസ്. കൃഷ്ണകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ.ജി. ലാലു , അഡ്വ. ആർ. സജിലാൽ, അഡ്വ. എം.എസ്. താര, ഐ. ഷിഹാബ്, ആർ.എസ്. അനിൽ, വിജയമ്മ ലാലി, ആർ. സോമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.