
കൊല്ലം: എസ്.എൻ കോളേജുകളിൽ ബോട്ടണിവിഭാഗം അദ്ധ്യാപകനും വകുപ്പ് മേധാവിയുമായിരുന്ന പട്ടത്താനം ജെ.എൻ.ആർ.എ - 86 സരസിൽ പ്രൊഫ. കെ. ദ്രോണൻ (89) നിര്യാതനായി. ക്വയിലോൺ അത്ലറ്റിക് ക്ലബ്സ് സെക്രട്ടറി, സസ്യഫലപ്രദർശന സംഘാടകനുമായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: പ്രൊഫ. കെ.എൻ. ചിത്ര (റിട്ട. പ്രൊഫസർ). മക്കൾ: ഡി. കെ. സിന്ധു (ലക്ചറർ, എസ്.എൻ പോളിടെക്നിക്, കൊട്ടിയം), ഡോ. ഡി.കെ. സാഹ്നി (ഇ.എൻ.ടി, മെഡിസിറ്റി, കൊല്ലം). മരുമക്കൾ: റാം മോഹൻ (എൻജിനിയർ, സീനിയർ ജനറൽ മാനേജർ, ടാറ്റാ കൺസൾട്ടൻസി, പൂനെ), ഡോ. രജിത.